മടിക്കൈ: ശിവഗിരി മഠം ഏറ്റെടുത്ത് ശ്രീനാരായണ ഗുരുമന്ദിരം സ്ഥാപിക്കുന്നതിന് ശ്രമം തുടരുന്ന ബങ്കളം കൂട്ടപ്പുന്നയിലെ ശ്രീനാരായണ ആശ്രമത്തിൽ നടക്കുന്ന ഇത്തവണത്തെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ചതയം നാളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
10 ന് ഉച്ചക്ക് 12.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ.സി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാനും കേരള കൗമുദി കാസർകോട് ലേഖകനുമായ ഉദിനൂർ സുകുമാരൻ ആമുഖഭാഷണം നടത്തും. ചടങ്ങിൽ പ്രസാദ് ശാന്തി ചെറുപുഴ അനുഗ്രഹ പ്രഭാഷണം നടത്തും. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ എന്നിവർ മുഖ്യാതിഥികളാകും. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. രാധ, പ്രഭാകരൻ, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് വി. മധു, കൂട്ടപ്പുന്ന യൂണിറ്റ് രക്ഷാധികാരി കെ. കുഞ്ഞിരാമൻ, മാതൃസമിതി പ്രസിഡന്റ് ശാന്ത മൂലായപ്പള്ളി, രക്ഷാധികാരി കെ. കുഞ്ഞിരാമൻ കുരുടിൽ, ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി കോ ഓഡിനേറ്റർ വിനോദ് ആറ്റിപ്പിൽ, കൺവീനർ കെ.വി മോഹനൻ എന്നിവർ പ്രസംഗിക്കും.
ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് രാവിലെ അഞ്ചിന് ശാന്തി ഹവനം, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, മാതൃസമിതി അംഗങ്ങൾ നടത്തുന്ന കൈകൊട്ടിക്കളി തുടങ്ങിയവ ഉണ്ടാകും. ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനവും പായസ വിതരണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |