ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 17ന് നടക്കും. അപേക്ഷകരുമായി 17ന് രാവിലെ ക്ഷേത്രം തന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ അർഹത നേടുന്നവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുക്കും. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുക്കുക.
ദേവസ്വത്തിൽ ലഭിച്ച 42 അപേക്ഷകളിൽ 41 പേരെയാണ് 17ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
ഒക്ടോബർ 1 മുതൽ ആറ് മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |