SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.14 PM IST

എൻജിനിയറിംഗ് പ്രവേശന പരീക്ഷ: വിശ്വനാഥനും തോമസിനും ഒന്നും രണ്ടും റാങ്കുകൾ

entrance

ആർക്കിടെക്ചർ, ഫാർമസി പട്ടിക ഓണം കഴിഞ്ഞ്

തൃശൂർ: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 596.8071 സ്‌കോർ നേടിയ ഇടുക്കി ആനക്കര ശങ്കരമംഗലം വിശ്വനാഥൻ വിനോദിന് ഒന്നാം റാങ്ക്. തിരുവനന്തപുരം പട്ടം പാലസ് കേശവദാസപുരം കാക്കനാട് ലെയ്ൻ കാവ്യാഞ്ജലിയിൽ തോമസ് ബിജു ചീരംവേലിലിനാണ് രണ്ടാം റാങ്ക്, സ്‌കോർ 594.3207. കൊല്ലം തിരുമുല്ലവാരം അഞ്ചാലുംമൂട് പുന്നത്തല നഗർ ലാൽ ഭവനിൽ നവജ്യോത് ബി. കൃഷ്ണൻ മൂന്നാം റാങ്ക് നേടി, സ്‌കോർ 589.6196.

77,005 പേരാണ് ജൂലായ് നാലിന് നടന്ന പരീക്ഷയെഴുതിയത്. ഇതിൽ കട്ട് ഓഫ് മാർക്കായ 10 പിന്നിട്ട് യോഗ്യത നേടിയവർ 58,570.

യോഗ്യത നേടിയിട്ടും പ്ലസ് ടു മാർക്ക്‌ ലിസ്റ്റ് അപ് ലോഡ് ചെയ്യാത്തവരെയും മറ്റും ഒഴിവാക്കിയുള്ള റാങ്ക് പട്ടികയിൽ 50,858 പേർ ഇടം പിടിച്ചതായും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാർത്താസമ്മേനത്തിൽ അറിയിച്ചു.

ആർക്കിടെക്ചർ, ഫാർമസി എന്നിവയുടെ പ്രവേശനത്തിന്റെ റാങ്ക് പട്ടിക ഓണത്തിനുശേഷം പ്രസിദ്ധീകരിക്കും. പ്രവേശന നടപടികളുടെ തുടക്കമായ ഓപ്ഷൻ നൽകൽ സെപ്തംബർ 13ന് തുടങ്ങും. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENTERANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.