SignIn
Kerala Kaumudi Online
Friday, 29 March 2024 1.28 AM IST

ചെങ്ങന്നൂരിൽ വീണ്ടും തെരുവുനായ ആക്രമണം: 11 വയസുകാരന് കടിയേറ്റു

theruvu-naya

ചെങ്ങന്നൂർ: സഹോദരങ്ങൾക്കൊപ്പം നടന്നു പോകുമ്പോൾ 11 വയസുകാരന് തെരുവുനായയുടെ കടിയേറ്റു. തിരുവൻവണ്ടൂർ തെങ്ങേത്ത് ടി.കെ രജികുമാറിന്റെയും ബിന്ദുവിന്റെയും മകൻ ശ്രീനിവാസ് ആർ. നായർക്ക് (11) ആണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ശ്രീനിവാസ് സഹോദരിമാർക്കൊപ്പം ഇരമല്ലിക്കരയിൽ നിന്ന് നടന്നുവരുമ്പോൾ കീച്ചേരി വാൽക്കടവ് പാലത്തിനു സമീപം കൂട്ടമായി എത്തിയ നായകൾ ശ്രീനിവാസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സഹോദരങ്ങളുടെ നിലവിളികേട്ട് ആളുകൾ ഒാടി​കൂട്ടിയപ്പോൾ നായ്കൾ കടന്നുകളഞ്ഞു. തുടയിൽ കടിയേറ്റ ശ്രീനിവാസിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. നായ ഇപ്പോൾ നിരീക്ഷണത്തിൽ ആണ്. ഈ ഭാഗത്ത് ഏകദേശം പത്തിൽ അധികം നായക്കൂട്ടങ്ങൾ താവളമടിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.