SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.43 AM IST

ലീവ് പ്രമോഷനുകൾ റദ്ദാക്കി,​ ശമ്പളം തിരിച്ചടയ്‌ക്കണം

kerala-govt

തിരുവനന്തപുരം: മൂന്ന് മാസമോ കൂടുതലോ വരുന്ന അവധിയുടെ പേരിൽ തസ്തിക ഒഴിവാണെന്ന് കണക്കാക്കി നൽകിയ സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ നൽകിയ പ്രൊമോഷനുകളെല്ലാം റദ്ദാക്കാനും പ്രൊമോഷന്റെ ശമ്പളവർദ്ധനയും ആനുകൂല്യങ്ങളും പണമായി തിരിച്ചടയ്‌ക്കാനും നിർദ്ദേശിച്ചു. കൊവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കാനാണ് നടപടി. പ്രൊമോഷൻ കൂടുതൽ പേർക്ക് ലഭിക്കാൻ മൂന്ന് മാസത്തേക്ക് അവധിയെടുത്ത് നിരവധി പേർക്ക് പ്രൊമോഷൻ തരപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. കീഴുദ്യോഗസ്ഥർക്ക് റിട്ടയർമെന്റിന് മുമ്പ് പ്രൊമോഷനിലൂടെ കൂടുതൽ പെൻഷൻ തരപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുക്കുന്നതായും സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക അച്ചടക്കവും ചെലവുചുരുക്കലും കർശനമായി പാലിക്കാനാണ് രണ്ടുവർഷത്തെ പ്രൊമോഷൻ പരിശോധിക്കാൻ നിർദ്ദേശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAGOVT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.