തൃശൂർ: റെയിൽവേയുടെ 'വൺ സ്റ്റേഷൻ വൺ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉത്പന്ന വിപണനമേള ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ എസ്.സി. നിർമ്മൽ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ടി. ബാലകൃഷ്ണൻ ആദ്യ വിൽപ്പന നിർവഹിച്ചു. ചേർപ്പ് ബ്ലോക്കിലെ എന്റർപ്രൈസസ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് മേള. കറി പൗഡർ, പ്ലാസ്റ്റിക് പൂക്കൾ, സ്ക്വാഷ്, അച്ചാറുകൾ, അരിപ്പൊടി, കൊണ്ടാട്ടം, ഹാൻഡ് വാഷ്, ഡിഷ് വാഷ്, കുടംപുളി, ഫാൻസി കമ്മലുകൾ എന്നിവയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |