മലപ്പുറം : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. സിൻഡിക്കേറ്റംഗം ഇ. അബ്ദു റഹീമാണ് പ്രമേയം അവതരിപ്പിച്ചത്.
വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് അന്തിമ തീരുമാനമെടുക്കാൻ, ഡി-ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപവത്കരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡോ. വിജയരാഘവൻ , ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരും വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |