ജോഹന്നാസ്ബർഗ്: ട്വന്റി- 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ടെംബ ബൗമ തന്നെ നയിക്കും. ഇടതുകൈമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം. വെടിക്കെട്ട് യുവബാറ്റർ ട്രിസ്റ്റ്യൻ സ്റ്റബ്സും ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ കൈവിരലിന് പരിക്കേറ്റ റസി വാൻ ഡുസന്റെ അഭാവം ദക്ഷിണാഫ്രിക്കൻ ടീമിന് തിരിച്ചടിയാണ്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക കളിക്കും. പിന്നാലെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു. ബൗമ തന്നെയാണ് ഏകദിന ടീമിന്റേയും നായകൻ.
ടീം: ടെംബ ബവുമ (ക്യാപ്ടൻ), ക്വിന്റൺ ഡികോക്ക്, റീസ ഹെൻഡ്രിക്സ്, ക്ലാസൻ, മഹാരാജ്, മർക്രം, മില്ലർ, എൻഗിഡി, നോർക്യ, പാർനെൽ, പ്രിട്ടോറിയസ്, റബാഡ, റോസ്സോവു, ഷംസി, സ്റ്റബ്ബ്സ്.
റിസർവ്: ഫോർച്യൂയിൻ, മാർക്കോ യാൻസെൺ, പെഹുൽക്വായോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |