കൊച്ചി: ഐ.എസ്.എൽ ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ എല്ലാ ഹോം മത്സരങ്ങൾക്കുമുള്ള സീസൺ ടിക്കറ്റുകൾ പുറത്തിറക്കി. തുടക്കത്തിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും. പേ ടിഎം ഇൻസൈഡറിൽ എല്ലാ ടിക്കറ്റുകളും വിൽപ്പനയ്ക്ക് ലഭ്യമാവും. ആദ്യമായാണ് ക്ലബ് സീസൺ ടിക്കറ്റുകൾ ഏർപ്പെടുത്തുന്നത്. ഐ.എസ്.എൽ 2022/23 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്ര് ബംഗാളിനെ നേരിടും.
സീസൺ ടിക്കറ്റെടുത്താൽ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങൾക്കുമുള്ള സീറ്റാണ് സീസൺ ടിക്കറ്റിലൂടെ ആരാധകർക്ക് ഉറപ്പ് നൽകുന്നത്.
സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളിൽ ഉൾപ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗാലറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാം.
ഫസ്റ്റ് ടീം പരിശീലന സെഷനുകൾ കാണാനുള്ള അവസരവുമുണ്ട്.
മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസൺ ടിക്കറ്റ് പ്രയോജനപ്പെടുത്താം.
ഭാഗ്യശാലികളായ സീസൺ ടിക്കറ്റ് ഉടമകൾക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങൾ ഒപ്പിട്ട ജേഴ്സികൾ സ്വന്തമാക്കാനും അവസരമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |