കോട്ടയം . പേവിഷബാധയേറ്റ് അഭിരാമി മരിക്കാനിടയായത്ത് തെരുവുനായ നിയന്ത്രണത്തിലെ സർക്കാരുകളുടെ ഗുരുതരവീഴ്ചയുടെ ഫലമാണെന്ന് മോൻസ് ജോസഫ് എം എൽ എ കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണത്തലേന്ന് അത്തപ്പൂക്കളവും, ഓണപ്പായസവും ഒരുക്കി കോട്ടയം ഗാന്ധി സ്ക്വയറിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തിരുവോണവേളയിൽ പോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനോ, തെരുവുനായ ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനോ ,റബർവില പിടിച്ച് നിറുത്താനോ ശ്രമിക്കുന്നില്ല. കോർപ്പറേറ്റ് പ്രീണനം മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |