കൊച്ചി: കേരള സംസ്ഥാന ശിശുക്ഷേമസമിതി 17ന് ചിത്രരചനാ മത്സരം നടത്തും. ജില്ലാതല മത്സരം രാവിലെ 10 മുതൽ 12 വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ അറിയിച്ചു. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 5-10,11-18 എന്നിങ്ങനെ തിരിച്ചാണ് മത്സരം. ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം. സംസ്ഥാനതല വിജയികൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ഇതിലെ വിജയികൾക്ക് 18 വയസ് പൂർത്തിയാകുന്നതു വരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് ലഭിക്കും. ഫോൺ: 9846466633/9744806696.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |