കാഞ്ചീപുരം: കനത്ത മഴയെത്തുടർന്ന് ബംഗളൂരുവിൽ വെള്ളപ്പൊക്കം മൂലം മുമ്പുണ്ടായിട്ടില്ലാത്ത വിധം ദുരിതം തുടരുന്നതിന് പിന്നാലെ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും പരസ്പരം പഴിചാരൽ ആരംഭിച്ചു. വെള്ളപ്പൊക്കത്തിന് കാരണമായത് മുൻ കോൺഗ്രസ് സർക്കാരിന്റെ നടപടികളാണെന്ന് കുറ്റപ്പെടുത്തിയ കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ രൂക്ഷമായി പ്രതികരിച്ചു. അധികാരത്തിൽ നിന്ന് ബി.ജെ.പി സർക്കാർ താഴെയിറങ്ങി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കോൺഗ്രസ് അധികാരത്തിൽ തിരികെ വരുമെന്നും സിറ്റിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമിടുന്നതിന്റെ മുന്നോടിയായി പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിലെ പ്രാർത്ഥനാ യോഗത്തിനുശേഷം വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |