ചാരുംമൂട് : ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ചുനക്കര ഹനീഫയെ അദ്ധ്യാപകദിനത്തിൽ താമരക്കുളം വി.വി ഹയർസെക്കൻഡറി സ്ക്കൂളിലെ എസ് പി സി ഓണം ക്യാമ്പിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ ഹെഡ് മാസ്റ്റർ എ.എൻ.ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, അദ്ധ്യാപകരായ പ്രീത, മിനി എന്നിവർ സംസാരിച്ചു. എസ്.പി.സി ഇൻ ചാർജ് അനിൽകുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |