ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്നലെ സുരക്ഷാ സേനയുമായുള്ള ഏറ്രുമുട്ടലിൽ അൽക്വഇദയുടെ അനുബന്ധ സംഘടന അൻസാർ ഗസ്വത്ഉൾ ഹിന്ദിലെ രണ്ട് ഭീകരർ വെടിവയ്പിൽ കൊല്ലപ്പെട്ടു. നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഫയാസ് കുമാർ, ഒവൈസ് ഖാൻ എന്നിവരെയാണ് സേന വധിച്ചത്. അൻസാർ ഗസ്വത്ഉൾ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് ഇരുവരുമെന്ന് അഡീഷണൽ ജനറൽ ഒഫ് പൊലീസ് വിജയകുമാർ പറഞ്ഞു. ജൂൺ 15ന് പാദ്ഷാഹി ബാഗിൽ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഇവർക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയും അനന്ത്നഗർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ജില്ലയിലെ പോഷ്ക്രീരി പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സേന തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |