SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.44 AM IST

ബക്കിംഗ്ഹാം കൊട്ടാരത്തെക്കാൾ വലുത് ,​ പക്ഷേ താമസിക്കാൻ ആരുമില്ല. പ്രേതഭവനമെന്ന് അറിയപ്പെടുന്നതിന് പിന്നിലെ കാരണമിതാണ്

kk

പണിതിട്ടും പണിതിട്ടും പണിതീരാത്ത ഒരു കൊട്ടാരമുണ്ട്. ബ്രിട്ടനിലെ കെന്റിലാണ് ഹാമിൽട്ടൺ പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ബക്കിംഗ് ഹാം കൊട്ടാരത്തെക്കാൾ വലുതാണ് ഈ കെട്ടിടം. . 40 വർഷം മുമ്പ് ആരംഭിച്ച കൊട്ടാരത്തിന്റെ നി‌ർമ്മാണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇവിടെ താമസക്കാരുമില്ല. സസെക്സിന്റെ പ്രേതം എന്നാണ് ഈ നിർമ്മിതിയെ വിശേഷിപ്പിച്ചിരുന്നത്.

ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന വനത്തിന് ഒത്ത നടുവിലായാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം. പുറത്തുനിന്ന് ഒരാൾക്കും ഇവിടെ അത്ര പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ല . സ്ഥലത്തിന് പുറത്ത് നിന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും പ്രവേശനം വിലക്കി കൊണ്ടുള്ള പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. 2020ലാണ് ഈ കെട്ടിടത്തിന്റെ അവസാന ചിത്രങ്ങൾ പുറത്തുവന്നത്. ഡ്രോൺ ഉപയോഗിച്ചായിരുന്നു അന്ന് ചിത്രങ്ങൾ പകർത്തിയത്.

സ്ഥലത്തെ പ്രധാന കോടീശ്വരൻമാരിൽ ഒരാളും വിവാദ വ്യക്തിയുമായ നിക്കോളാസ് വാൻ ഹ്യൂഗ് സ്ട്രാറ്റൻ എന്ന സസെക്സ് സ്വദേശിയാണ് കൊട്ടാരത്തിന്റെ ഉടമസ്ഥൻ . വാൻ ഹ്യൂഗ് സ്ട്രാറ്റന്റെ കലാ ശേഖരം സ്ഥാപിക്കുന്നതിനായി നിർമ്മിച്ചതാണ് ഈ കൊട്ടാരം. ഇപ്പോൾ അദ്ദേഹം ബഹാമാസിൽ ആണ് ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നത്. 2016ൽ വീടില്ലാത്തവരെ പാർപ്പിക്കാൻ കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിക്കണമെന്ന് അടുത്തുള്ള താമസക്കാർ ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.