SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.59 PM IST

ഖാദിസിയ്യ ബിരുദദാന സമ്മേളനം

കൊല്ലം: തെക്കൻ കേരള മർക്കസ് ഖാദിസിയ്യ ഇസ്ലാമിക സാംസ്‌കാരിക സമന്വയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇരുപത്തിയെട്ടാം വാർഷികവും പത്താം സനദ് ദാന സമ്മേളനവും ഇന്ന് മുതൽ 11 വരെ നടക്കും. ഇന്ന് വൈകിട്ട് 4ന് സമ്മേളന നഗരിയായ ഖാദിസിയ അങ്കണത്തിൽ പതാക ഉയർത്തും. വൈകിട്ട് 7ന് കണ്ണനല്ലൂർ ജംഗ്ഷനിൽ അറിവ് അതിജീവനമെന്ന വിഷയത്തിൽ ഓപ്പൺ സെമിനാർ. 9ന് കണ്ണനല്ലൂർ മഖാം സിയാറത്തും തുടർന്ന് ഖാദിസിയ്യ നഗരിയിലേക്ക് ഘോഷയാത്ര. 10ന് രാവിലെ 10ന് ഖാദിസിയ്യ പ്രീസ്‌ക്കൂൾ വിദ്യാർത്ഥികളുടെ ഖുർആൻ വിസ്മയവും സനദ് ദാനവും. 2ന് സനദ് സ്വീകരിക്കുന്ന 279 ജൗഹരി പണ്ഡിതന്മാർക്ക് തലപ്പാവ് ധരിച്ചു കൊടുക്കുന്ന ദസ്താർബന്ധിയും ശേഷം ത്വയ്യിബ് കിഡ്‌സ് കോൺഫറൻസും നടക്കും. 11ന് രാവിലെ 8ന് ഹദായ, 10ന് സമകാലിക ഇന്ത്യ പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയത്തിൽ സെമിനാർ. മുല്ലക്കര രത്‌നാകരൻ, സ്വാദിഖ് സഖാഫി പെരുന്താ​റ്റിരി, മജീദ് അരിയല്ലൂർ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് സ്‌കോളേഴ്‌സ് ഡയലോഗ് മതം,​ രാഷ്ട്രീയം സൂഫിസം എന്നിവ ആസ്പദമാക്കി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം. വൈകിട്ട് 6ന് സമാപനസമ്മേളനം. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ സുലൈമാൻ മുസലിയാർ എന്നിവർ പങ്കെടുക്കുമെന്ന് ഖാദിസിയ്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, ഡോ. എൻ ഇല്ലാട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.