SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.55 PM IST

ഇന്ത്യൻ 2വിന് ബ്രേക്ക്

inf

കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ന് താത്കാലിക ബ്രേക്ക് .സെപ്തംബർ 15ന് ചിത്രീകരണം പുനരാരംഭിക്കും. അന്ന് കമൽഹാസൻ ജോയിൻ ചെയ്യും. ഇന്ത്യൻ 2 ലെ തന്റെ കഥാപാത്രത്തിനായി താരം വൻ മേക്കോവറിലാണ് എത്തുന്നത്. കാജൽ അഗർവാൾ, ബോബി സിംഹ എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്.മലയാളത്തിൽനിന്ന് നന്ദു പൊതുവാളും ഇന്ത്യൻ 2 വിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യനിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന് തുടർച്ചയായാണ് നന്ദു പൊതുവാളിന്റെ വേഷം രൂപപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ ബ്രേക്കിൽ രാംചരൺ തേജ നായകനാവുന്ന ആർ.സി 15 ന്റെ ചിത്രീകരണ ജോലിയിലാണ് സംവിധായകൻ ഷങ്കർ. ചിത്രത്തിന് വേണ്ടി ഒരു ഗാനരംഗം ചിത്രീകരിച്ച ശേഷം ഇന്ത്യൻ 2 ന്റെ ചിത്രീകരണം പുനരാരംഭിക്കുകയുള്ളൂ. ഒരേസമയം രണ്ട് ചിത്രങ്ങളും ചിത്രീകരിക്കുമെന്ന് ഷങ്കർ അറിയിച്ചിരുന്നതാണ്. ഐശ്വര്യ രാജേഷ്, ഡൽഹി ഗണേഷ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് റാംചരൺ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN 2
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.