തിരുവനന്തപുരം: ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേന്ദ്ര സർക്കാർ പുന പരിശോധനാ ഹർജി ഫയൽ ചെയ്ത നടപടി സ്വാഗതാർഹമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ.കേരളം പുന പരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.ജനവാസ മേഖലകൾ,കൃഷിയിടങ്ങൾ,സ്ഥാപനങ്ങൾ എന്നിവ ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.കേരളത്തിലെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രം ഫയൽ ചെയ്ത ഹർജിയും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |