ഇന്ത്യാഗേറ്റിൽ നേതാജി പ്രതിമ അനാവരണം
ന്യൂഡൽഹി:സെൻട്രൽ വിസ്ത നവീകരണത്തിന്റെ ഭാഗമായി പുതുക്കിയ രാജ്പഥ് ഇന്നുമുതൽ കർത്തവ്യപഥ് എന്നാവും അറിയപ്പെടുക. ഇന്നുരാത്രി രാത്രി 7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ അനാവരണവും പ്രധാനമന്ത്രി നിവഹിക്കും. അരുൺ യോഗിരാജ് നിർമ്മിച്ച 28 അടി ഉയരമുള്ള നേതാജി പ്രതിമ 65 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ്.
ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന കർത്തവ്യപഥിൽ ടോയ്ലറ്റ്, കുടിവെള്ളം, ഇരിപ്പിടങ്ങൾ, പാർക്കിംഗ് സ്ഥലം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പുൽത്തകിടിയും നടപ്പാതയും കനാലുകളും നവീകരിച്ചു. പുതിയ സൈൻ ബോർഡുകളും കച്ചവട കേന്ദ്രങ്ങളും അടിപ്പാതകളും സ്ഥാപിച്ചു. ദീപാലങ്കാരവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |