SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 PM IST

ബ്രിട്ടന്റെ പുതിയ രാജാവായ ചാൾസിന് വർഷത്തിൽ രണ്ട് ജന്മദിനമുണ്ടാകും; ലോകത്ത് എവിടെയും പാസ്‌പോർട്ടില്ലാതെ സഞ്ചരിക്കാം, വാഹനമോടിക്കാൻ ലൈസൻസും വേണ്ട, പിന്നെയുമുണ്ട് ചില സൗകര്യങ്ങൾ

charles

ലണ്ടൻ: ലോകത്ത് മറ്റാർ‌ക്കുമില്ലാത്ത ചില പ്രത്യേക സൗജന്യങ്ങളും അവകാശങ്ങളുമെല്ലാം ബ്രിട്ടണിലെ അടുത്ത രാജാവായേക്കാവുന്ന ചാൾസിനുണ്ട്. ഏറ്റവും അസാധാരണമായത് ഇംഗ്ലണ്ടിലെ രാജാവിന് വർ‌ഷത്തിൽ രണ്ട് പിറന്നാൾ ആഘോഷമുണ്ട് എന്നതാണ്. മാത്രമല്ല മറ്റ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ പാസ്‌പോർട്ട് വേണ്ട. വാഹനമോടിക്കാൻ ലൈസൻസും ആവശ്യമില്ല. ഇംഗ്ളണ്ടിലെ എല്ലാ അരയന്നങ്ങളുടെയും ഉടമ രാജാവാണ്. ഇതിന് പുറമേ മറ്റ് ചില പ്രത്യേകതകളുമുണ്ട്.

ചാൾസ് മൂന്നാമൻ എന്ന പേരിൽ അധികാരമേൽക്കുന്ന ചാൾസ് രാജകുമാരന് ലോകത്തെവിടെയും സഞ്ചരിക്കാൻ ലൈസൻസോ, പാസ്‌പോർട്ടോ വേണ്ട. രാജാവിന്റെ പേരിലാണ് ഈ രേഖകൾ നൽകുന്നത് എന്നതുകൊണ്ടാണിത്. രാജാവിന്റെ പേരിൽ ആവശ്യമായ സംരക്ഷണങ്ങളോടെ തടസമില്ലാതെ യാത്രചെയ്യാൻ ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു എന്നാണ് ലൈസൻസിലും പാസ്‌പോർട്ടിലുമുള‌ള ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥയ്‌ക്കനുസരിച്ച് രണ്ട് പിറന്നാൾ

ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിയ്‌ക്ക് രണ്ട് പിറന്നാളാണ് ഉണ്ടായിരുന്നത്. യഥാർത്ഥ ജന്മദിനമായ ഏപ്രിൽ 21ഉം, പൊതു ആഘോഷത്തിനായി ജൂൺ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്‌ചയിലെ ആഘോഷവും. ആദ്യ ജന്മദിനം സ്വകാര്യമായേ ആഘോഷിക്കൂ. പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ കൊള‌ളാവുന്ന കാലാവസ്ഥ ജൂൺ മാസത്തിലേതായതിനാലാണ് ഈ പതിവ്.

ചാൾസിന്റെ പിറന്നാൾ നവംബ‌ർ 14നാണ്. അതിനാൽ തന്നെ ചൂടുകാലത്ത് മറ്റൊരു ഔദ്യോഗിക പിറന്നാളുണ്ടാകും. 250 വർഷത്തിലേറെ പഴക്കമുള‌ള ട്രൂപ്പിംഗ് ദി കള‌ർ എന്ന പൊതുചടങ്ങ് നടക്കാറുണ്ട്. 1400ലധികം സൈനികർ, 200 കുതിരകൾ, 400 സംഗീതജ്ഞർ എന്നിങ്ങനെ പങ്കെടുക്കുന്ന കൃത്യതയാർന്ന ഒരാഘോഷവുമുണ്ട്. സെൻട്രൽ ലണ്ടനിൽ ബക്കിംഗ്‌ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജകുടുംബാംഗങ്ങൾ ഈ ചടങ്ങ് വീക്ഷിക്കുമ്പോൾ റോയൽ എയർഫോഴ്‌സ് ഒരു ഫ്ളൈ‌പാസ്‌റ്റ് നൽകാറുണ്ട്.

രാജാവിന് വോട്ടവകാശമില്ല

രാജ്യത്തിന്റെ ഭരണവിഭാഗ തലവൻ എന്ന നിലയിൽ രാജാവ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല.രാഷ്‌ട്രീയ വിഷയങ്ങളിൽ നിന്നും കൃത്യമായി അകന്നുനിൽക്കണം. പാ‌ർലമെന്റ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനും പാർലമെന്റിലെ നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതിനും പ്രധാനമന്ത്രിയുമായി പ്രതിവാര യോഗം ചേരാനും രാജാവിന് സാധിക്കും. ഇംഗ്ളണ്ട് ആന്റ് വെയിൽസ് എന്ന പ്രദേശത്തെ വസ്‌തുവകകളുടെ ഉടമസ്ഥാവകാശവും രാജാവിനാണ്.

ജനങ്ങളെ മാത്രമല്ല മൃഗങ്ങളെയും രാജാവ് സംരക്ഷിക്കുന്നു എന്ന സങ്കൽപമുണ്ട്. അരയന്നങ്ങളുടെ മാത്രമല്ല ഡോൾഫിൻ, സ്‌റ്റർജൻ മത്സ്യങ്ങൾ, തിമിംഗലങ്ങൾ എന്നിവയുടെയും ഉടമസ്ഥാവകാശം രാജാവിനാണ്.

ഔദ്യോഗിക കവി

ഓരോ പത്ത് വർഷം കൂടുമ്പോഴും ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു ഔദ്യോഗിക കവിയുണ്ടാകും. 17ആം നൂറ്റാണ്ടിലാരംഭിച്ച പതിവാണിത്. 2009ൽ കരോൾ ആൻ ഡഫി ഔദ്യോഗിക കവിയാകുന്ന ആദ്യ വനിതയായി മാറി. 2011ൽ വില്യം രാജകുമാരന്റെ വിവാഹത്തിനും എലിസബത്ത് രാജ്ഞിയുടെ 60ാം ഭരണവാർഷികത്തിനും ഹാരി രാജകുമാരന്റെ വിവാഹം 2018ൽ നടന്നപ്പോഴും കരോൾ കവിതയെഴുതി സമർപ്പിച്ചിരുന്നു.

രാജകീയ വാറന്റ്

രാജാവിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും കൃത്യമായി എത്തിക്കുന്നവർക്ക് റോയൽ വാറന്റ് നൽകും. ഇത് അവരുടെ വിൽപനയ്‌ക്ക് ലോകമാകെ വലിയ പ്രോത്സാഹനവുമാണ്. നിലവിൽ ബർബെറി, കാഡ്‌ബറി, ജാഗ്വാർ, ലാൻഡ് റോവർ, സാംസംഗ്, വൈറ്റ്‌റോസ് സൂപ്പർ മാർക്കറ്റ് എന്നീ കമ്പനികൾക്ക് നിലവിൽ ഇത്തരത്തിൽ റോയൽ വാറന്റുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, CHARLES THE THIRD, BENEFITS OF KING, ENGLAND ROYAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.