SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 AM IST

വേൾഡ് ട്രാവൽ മാർക്കറ്റ് : കേരളത്തിന് നാല് അവാർഡ്

p

ഭോപ്പാൽ: വേൾഡ് ട്രാവൽ മാർക്കറ്റും മദ്ധ്യപ്രദേശ് സർക്കാരും ഐ.സി.ആർ.ടി ഇന്റർനാഷണലും ചേർന്ന് നൽകുന്ന ഐ.സി.ആർ.ടി ഇന്ത്യൻ കോണ്ടിനന്റ് അവാർഡ് 2022ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ കേരളം നാല് സ്വർണ മെഡലുകൾ നേടി. ഭോപ്പാൽ മിന്റോ ഹാളിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷാ താക്കൂറിൽ നിന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ അവാർഡുകൾ ഏറ്റുവാങ്ങി.

ജനകീയ വിനോദ സഞ്ചാരം രൂപപ്പെടുത്താൻ കേരളം നടത്തുന്ന പരിശ്രമങ്ങളെ ലോകത്തിന് കാണാതിരിക്കാനാവില്ലെന്ന് ജൂറി അദ്ധ്യക്ഷൻ ഡോ: ഹാരോൾഡ് ഗുഡ്‌വിൻ പറഞ്ഞു. കേരള വോയേജസ്, ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്, വീർ നാച്വറൽ സ്‌പ്രൈ‌റ്റ് ലിമിറ്റഡ് എന്നീ സംരഭങ്ങളും അവാർഡ് നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARDS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.