SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.08 PM IST

എലിസബത്ത് രാജ്ഞിയുടെ കിരീടത്തിന് ശോഭ നൽകിയത് 14ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ കണ്ടെത്തിയ അമൂല്യ വജ്രം ,​ ഇനി അതിനവകാശിയാകുന്നത്

kohinoor-crown

ലണ്ടൻ: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചJരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന രണ്ടാം എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ കിരീടാവകാശിയായ മകനും മുൻ വെയ്ൽസ് രാജകുമാരനുമായ ചാൾസ് (72)​ പുതിയ രാജാവാകും.

ചാൾസ് ഫിലിപ്പ് ആർതർ ജോർജ് ഇനി 'കിംഗ് ചാൾസ് മൂന്നാമൻ' എന്നാവും അറിയപ്പെടുക. ചാൾസിന്റെ ഭാര്യ കാമില്ല രാജ്ഞിയുടെ പദവിയിലെത്തും. സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിൽ 96ാം വയസിലായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. തന്റെ കാലശേഷം ചാൾസിന്റെ പത്നിയായ കാമിലയെ രാജ്ഞി എന്ന് വിളിക്കാമെന്ന് എഴുപതാം ഭരണ വാർഷികാഘോഷങ്ങളുടെ ഭാഗമായ സന്ദേശത്തിൽ എലിസബത്ത് രാജ്ഞി അറിയിച്ചിരുന്നു. ഇതോടെ എലിസബത്ത് രാജ്ഞിയുടെ കൊഹിന്നൂർ കിരീടവും കാമിലയ്ക്ക് സ്വന്തമാകും.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കൊഹിനൂർ കിരീടത്തിന്റെ അവകാശി ആരാകുമെന്നതിനെ സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. കിംഗ് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണത്തോടെ കാമില രാജപത്നിയാകും. സ്വാഭാവികമായും കൊഹിനൂർ കിരീടവും കാമിലയിലേക്കെത്തും.

14-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നാണ് കൊഹിനൂർ എന്ന ഈ അമൂല്യ വജ്രം കണ്ടെത്തിയത്. 105.6 കാരറ്റ് വജ്രമാണ് കോഹിനൂർ. ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടുകളിൽ ഒന്നാണ് ഇത്. കൊല്ലൂർ ഖനിയിലാണ് വജ്രം ആദ്യമായി കണ്ടെത്തിയത്. പിന്നീട് പല കൈകകളിലൂടെ കടന്ന് 1849ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം വിക്ടോറിയ രാജ്ഞിയുടെ കൈകളിൽ എത്തിച്ചേർന്നു. അന്നു മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമാണ് ഈ അമൂല്യ വജ്രമുള്ളത്. 11947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമുതൽ കോഹിനൂർ വജ്രം തിരികെ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ബ്രിട്ടൻ നിരസിക്കുകയായിരുന്നു. വജ്രത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങൾ ഇന്നും തർക്കത്തിലാണ്. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ , അഫ്ഗാനിസ്ഥാൻ ഗവൺമെന്റുകളെല്ലാം കൊഹിനൂറിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ടിരുന്നു.

എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനത്തിൽ നിർമ്മിച്ച കിരീടത്തിലാണ് കൊഹിനൂർ രത്നം പതിപ്പിച്ചിരുന്നത്. എലിസബത്ത് രാജ്ഞിയുടെ ഭർത്താവും രാജാവുമായിരുന്ന ജോർജ് ആറാമന്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചാണ് കിരീടം അന്നു നിർമ്മിച്ചത്. ലണ്ടൻ ടവറിലും ഈ കിരീടം പ്രദർശിപ്പിച്ചിട്ടുണ്ട്. കിംഗ് ചാൾസ് മൂന്നാമൻ രാജാവാകുന്നതോടെ കിരീടവും കൊഹിനൂർ രത്നവും രാജപത്നി കാമിലയുടെ ശിരസിൽ ശോഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, QUEEN ELIZABATH, KAMILA, KING CHARLES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.