SignIn
Kerala Kaumudi Online
Friday, 19 April 2024 11.52 AM IST

എലിസബത്ത് രാജ്ഞിയുടെ പിൻഗാമി, ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റു

charles

ലണ്ടൻ: ബ്രിട്ടന്റെ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമൻ അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ബ്രിട്ടനിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവെന്ന പ്രത്യേകതയും എഴുപത്തിമൂന്നുകാരനായ ചാൾസിനുണ്ട്.


സെപ്തംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിൽവച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയായിരുന്നു എലിസബത്ത്. കിരീടധാരണത്തിന്റെ 70ാം വർഷത്തിലാണ് രാജ്ഞി വിടപറഞ്ഞത്.

രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാൾസ് മൂന്നാമൻ രാജ്യത്തെ അഭിസംബോധന ചെയ്‌തിരുന്നു. ജനങ്ങളെ സേവിക്കാനായി ജീവിതം മാറ്റിവച്ചയാളായിരുന്നു മാതാവ് എലിസബത്ത് രാജ്ഞിയെന്നും സ്വന്തം കടമകൾ നിർവഹിക്കാനായി അവർ നിരവധി ത്യാഗങ്ങൾ സഹിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹം അനുസ്മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, QUEEN ELIZABETH II DEATH, CHARLES III, UK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.