SignIn
Kerala Kaumudi Online
Monday, 16 September 2019 5.52 AM IST

ചികിത്സിച്ച് രക്ഷിച്ചവരെ ശിക്ഷിക്കരുത്

clinical-

പ്ര​ള​യാ​ന​ന്ത​രം​ ​കേ​ര​ള​ത്തി​ലു​ണ്ടാ​യ​ ​രാ​ഷ്ട്രീ​യ​ ​പ്ര​ള​യ​ത്തി​ൽ​ പെ​ട്ടു​പോ​യ,​ ​ജ​ന​ജീ​വി​ത​ത്തെ​ ​സാ​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​ഒ​രു​ ​നി​യ​മം​ ​ആ​രു​ടെ​യും​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടാ​തെ​ ​പോ​കു​ന്നു​ ​-​ ​ക്ലി​നി​ക്ക​ൽ​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​ആ​ക്‌​ട്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കോ​ ​പോ​ലും​ ​ഈ​ ​നി​യ​മ​ത്തെ​ക്കു​റി​ച്ച് ​കാ​ര്യ​മാ​യി​ ​ഒ​ന്നും​ ​അ​റി​യി​ല്ലെ​ന്ന​താ​ണ് ​സ​ത്യം.​ ​ചി​കി​ത്സാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്താ​നും​ ​അ​വ​യെ​ ​നി​യ​ന്ത്രി​ക്കാ​നും​ ​ല​ക്ഷ്യം​വെ​ച്ച് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പാ​സാ​ക്കി​യ​ ​നി​യ​മം​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പ​രി​ഷ്‌​ക​രി​ച്ച് ​ന​ട​പ്പി​ലാ​ക്കാ​നാ​യി​ ​സം​സ്ഥാ​ന​ ​നി​യ​മ​സ​ഭ​ക​ൾ​ക്ക് ​വി​ട്ടി​രു​ന്നു.​ ​ചി​ല്ല​റ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​വ​രു​ത്തി​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഈ​ ​ആ​ക്‌​ട് ​പാ​സാ​ക്കു​ക​യും​ ​ഇ​പ്പോ​ൾ​ ​അ​തി​ൻ​പ​ടി​യു​ള്ള​ ​ച​ട്ട​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ക​യു​മാ​ണ്.​ ​നി​യ​മ​ത്തി​ന്റെ​ ​അ​വ​ത​ര​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ഇ​ത് ​പ​രി​ശോ​ധി​ച്ച​ ​നി​യ​മ​സ​ഭാ​ ​സ​ബ്‌​ജ​ക്ട് ​ക​മ്മി​റ്റി​യി​ലെ​ ​മൂ​ന്നം​ഗ​ങ്ങ​ൾ​ ​ക്ലി​നി​ക്ക​ൽ​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് 10​ ​കി​ട​ക്ക​ക​ൾ​ക്ക് ​താ​ഴെ​യു​ള്ള​ ​ചി​കി​ത്സാ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​വി​യോ​ജ​ന​ക്കു​റി​പ്പ് ​എ​ഴു​തി​യി​രു​ന്നു.


സ്വാ​തന്ത്ര്യ​ല​ബ്ധി​ക്ക് ​മു​മ്പ് ​ത​ന്നെ,​ ​സ​ർ​ക്കാ​ർ​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​വി​ർ​ഭ​വി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ത​ന്നെ,​ ​ന​മ്മു​ടെ​ ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​സ്ഥാ​പി​ത​മാ​യി​ ​ചി​കി​ത്സ​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്ന​താ​ണ് ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​ ​ചെ​റു​കി​ട​ ​ആ​ശു​പ​ത്രി​ക​ൾ.​ ​ക​ട​ലോ​ര​ങ്ങ​ളി​ലും​ ​മ​ല​യോ​ര​ങ്ങ​ളി​ലും​ ​കു​ഗ്രാ​മ​ങ്ങ​ളി​ൽ​പ്പോ​ലും​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​ഡോ​ക്ട​ർ​മാ​ർ​ ​ചെ​റി​യ​ ​ആ​ശു​പ​ത്രി​ക​ൾ​ ​ന​ട​ത്തി​വ​ന്നി​രു​ന്നു.​ ​പ​ള്ളി​വ​ക​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​ക​ളും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടും. അ​ന്നും​ ​ഇ​ന്നും​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​ ​ഈ​ ​ചി​കി​ത്സാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ണ്ണ​ത്തി​ൽ​ ​ന​ന്നെ​ ​കു​റ​വു​ണ്ടാ​യി​രു​ന്ന​ ​സ​ർ​ക്കാ​ർ​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളെ​ക്കാ​ൾ​ ​പ്ര​ശ​സ്തി​യും​ ​ജ​ന​സേ​വ​ന​ ​തി​ക​വും​ ​നേ​ടി​യി​രു​ന്നു.


'​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​മെ​ച്ച​പ്പെ​ട്ട​ ​ചി​കി​ത്സ" ​എ​ന്ന​ ​ആ​ശ​യം​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​കേ​ര​ള​ ​ഹെ​ൽ​ത്ത് ​മോ​ഡ​ൽ​ ​ആ​വി​ർ​ഭ​വി​ച്ച​തും​ ​പാ​ശ്ചാ​ത്യ​നാ​ടു​ക​ളോ​ട് ​കി​ട​പി​ടി​ക്കു​ന്ന​ ​ആ​രോ​ഗ്യ​ ​സൂ​ചി​ക​ക​ൾ​ ​കേ​ര​ള​ത്തി​ന് ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​തും​ ​എ​ന്ന​ത് ​പ​ര​മാ​ർ​ത്ഥ​മാ​യ​ ​ച​രി​ത്രം. അ​പ്പോ​ൾ,​ ​എ​ന്തി​നു​ ​വേ​ണ്ടി​യാ​ണോ​ ​ക്ലി​നി​ക്ക​ൽ​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​നി​യ​മം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​പാ​സാ​ക്കി​യ​ത്,​ ​ആ​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​സാ​ക്ഷാ​ത്ക​രി​ച്ച് ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ശി​ശു​മ​ര​ണ​നി​ര​ക്ക് ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ 20​ ​നും​ 40​ ​നും​ ​ഇ​ട​യി​ലാ​ണെ​ങ്കി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​അ​ത് ​ഒ​റ്റ​ ​സം​ഖ്യ​യി​ലേ​ക്ക് ​മാ​റി​യി​രി​ക്കു​ന്നു.​ ​അ​തി​നു​വേ​ണ്ടി​ ​യ​ത്‌​നി​ച്ച​ ​ന​ഗ​ര​ ​-​ ​ഗ്രാ​മ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ന്ന​ ​ചെ​റു​കി​ട​ ​ആ​ശു​പ​ത്രി​ക​ളെ​ ​ശി​ക്ഷി​ക്കാ​നാ​ണോ​ ​ഈ​ ​നി​യ​മം​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​പോ​കു​ന്ന​ത് ? സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ലെ​ ​വ​ൻ​കി​ട​ ​ആ​ശു​പ​ത്രി​ക​ളെ​ ​ഈ​ ​നി​യ​മ​ത്തി​ലെ​ ​പ്ര​ധാ​ന​ ​വ്യ​വ​സ്ഥാ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്,​ ​ഏ​തെ​ങ്കി​ലും​ ​നി​ല​യി​ലു​ള്ള​ ​എ​ൻ.​എ.​ബി.​എ​ച്ച് ​അ​ക്ര​ഡി​റ്റേ​ഷ​ൻ​ ​നേ​ടി​യി​ട്ടു​ണ്ടെ​ങ്കിൽ വ്യാ​ജ​ ​ചി​കി​ത്സ​ക​രെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​ൻ​ ​ഈ​ ​നി​യ​മ​ത്തി​ന് ​ക​ഴി​യു​മെ​ന്ന് ​പ​റ​യു​ന്ന​ ​സ​ർ​ക്കാ​ർ​ ​വ്യാ​ജ​ ​ചി​കി​ത്സ​ക​ർ​ ​ധാ​രാ​ള​മു​ള്ള​ ​ആ​യു​ർ​വേ​ദ​ ​-​ ​ഹോ​മി​യോ​ ​-​ ​സി​ദ്ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ചി​കി​ത്സാ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​പി​ന്നെ​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന​ ​വി​ചി​ത്ര​മാ​യ​ ​നി​ല​പാ​ടാ​ണ് ​എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​യി​ര​ത്തി​യെ​ണ്ണൂ​റോ​ളം​ ​വ​രു​ന്ന,​ ​ഭൂ​രി​ഭാ​ഗ​വും​ ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ചെ​റു​കി​ട​ ​ആ​ശു​പ​ത്രി​ക​ളെ,​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​നാ​ല്പ​ത്തി​യെ​ട്ടോ​ളം​ ​ലൈ​സ​ൻ​സു​ക​ളും​ ​നി​യ​മ​ങ്ങ​ളും​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ടാ​ണ് ​പു​തി​യ​ ​നി​യ​മ​ത്തി​ൻ​ ​കീ​ഴി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന​ ​അ​നീ​തി​യും​ ​ഇ​വി​ടെ​ ​സം​ഭ​വി​ക്കു​ന്നു.


നി​യ​മ​ങ്ങ​ളു​ടെ​ ​നൂ​ലാ​മാ​ല​ക​ളി​ൽ​പ്പെ​ട്ട് ​അ​ഞ്ഞൂ​റോ​ളം​ ​ആ​ശു​പ​ത്രി​ക​ൾ​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​കൊ​ല്ല​ത്തി​നി​ട​യി​ൽ​ ​പൂ​ട്ടു​ക​യു​ണ്ടാ​യി.​ ​ഈ​ ​നി​യ​മം​ ​വ​ന്നാ​ൽ​ ​കി​ട​ത്തി​ ​ചി​കി​ത്സ​ ​ന​ൽ​കു​ന്ന​ ​കൊ​ച്ചാ​ശു​പ​ത്രി​ക​ൾ​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​കി​ച്ചും​ ​അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് ​നി​സം​ശ​യം​ ​പ​റ​യാം.​ ​തൊ​ട്ട​ടു​ത്ത് ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​ചി​കി​ത്സി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​സൗ​ഭാ​ഗ്യം​ ​പോ​ലെ​ ​ക​രു​തു​ന്ന​ ​ഗ്രാ​മീ​ണ​ർ​ക്കും​ ​ന​ഗ​ര​വാ​സി​ക​ൾ​ക്കും​ ​ചെ​ല​വേ​റി​യ​ ​ആ​ശു​പ​ത്രി​ക​ൾ​ ​തേ​ടി​ ​പോ​കേ​ണ്ട​താ​യും​ ​വ​രും.


ഈ​ ​വി​ധം​ ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ചി​കി​ത്സാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യാ​ൽ​ ​മാ​ത്രം​ ​അ​തി​ന് ​ഫ​ല​മു​ണ്ടാ​ക്കാ​മെ​ന്നി​രി​ക്കെ​ ​യോ​ഗ്യ​ത​യി​ല്ലാ​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​കൊ​ണ്ട് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ചി​കി​ത്സാ​ ​പ​രി​ച​യ​വും​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കു​ന്ന​ ​ഈ​ ​നി​യ​മം,​ ​നി​ശ്ച​യ​മാ​യും​ ​ചെ​റു​കി​ട​ ​ആ​ശു​പ​ത്രി​ക​ളെ​ ​ശി​ക്ഷി​ക്കു​ന്ന​ ​ന​ട​പ​ടി​യാ​ണ്.​ ​അ​തി​നാ​ൽ​ ​ക്ലി​നി​ക്ക​ൽ​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​ചെ​റു​കി​ട​ ​ആ​ശു​പ​ത്രി​ക​ളെ​ ​ഒ​ഴി​വാ​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​യ്യേ​ണ്ട​ ​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ​ ​ന​ട​പ​​​ടി.


(​ ​ലേ​ഖ​ക​ൻ​ ​കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ സ്‌​മോ​ൾ​ ​ഹോ​സ്പി​റ്റ​ൽ​സ് ​&​ ​ക്ലി​നി​ക്‌​സ് ​(​K​A​S​C​)​ ​ചെ​യ​ർ​മാ​നാ​ണ്.)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.