കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ 168ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.
വിശേഷാൽ പൂജകൾക്കും സമൂഹ പ്രാർത്ഥനകൾക്കും പുറമെ 4.30ന് മഹാഗണപതിഹവനം, 5.30ന് ഗുരുപൂജ, 8ന് പന്തീരടി പൂജ, 11ന് സന്ധ്യ വിജികുമാറിന്റെ പ്രഭാഷണം. ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ, 1 മുതൽ അന്നദാനം, വൈകിട്ട് 5.30ന് ശ്രീനാരായണ ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള മത സൗഹാർദ്ദ ഘോഷയാത്ര എന്നിവ നടന്നു. രാത്രി 7ന് നടന്ന വിശേഷാൽ ഗുരുപൂജക്ക് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.
വൈകിട്ട് നടന്ന ഭക്തിനിർഭരമായ മത സൗഹാർദ്ദ ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കുളത്തൂർ ജംഗ്ഷൻ, അരശുംമൂട്, തൃപ്പാദപുരം, കല്ലിംഗൽ ശാഖ, ആറ്റിൻകുഴി ദേവീക്ഷേത്രം, മുക്കോലയ്ക്കൽ, വടക്കുംഭാഗം ശാഖ, എസ്.എൻ.എം വായനശാല, കുളത്തൂർ ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തിച്ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |