മുംബയ് : ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് കാറിൽ അപകടത്തിന് 5 സെക്കന്റ് മുമ്പ് ബ്രേക്ക് ഉപയോഗിച്ചതായി വിദഗ്ദ്ധ റിപ്പോർട്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗം അപകടത്തിന് തൊട്ട് മുൻപ് 89 ആയി കുറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച ഹോങ്കോംഗിൽ നിന്ന് മെഴ്സിഡസ് വിദഗ്ദ്ധർ മുംബയിലെത്തി കാർ പരിശോധിക്കുമെന്ന് പാൽഘർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മുംബയ് അഹമ്മദാബാദ് ദേശീയ പാതയിൽ പാൽഘറിൽ സൂര്യ നദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപം മറ്റൊരു വാഹനത്തെ ഇടതു വശത്തു കൂടി മറികടക്കാൻ ശ്രമിക്കവെ കാർ ഡിവൈഡറിൽ ഇടിച്ച് മിസ്ത്രിയടക്കം 2 പേർ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |