പുല്ലൂർ: പ്രജാസോഷ്യലിസ്റ്റ് പാർട്ടി നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന അഡ്വ.പി.കൃഷ്ണൻ നായരുടെ സ്മരണയ്ക്കായി വണ്ണാർ വയലിൽ നിർമ്മിച്ച സ്മാരക മന്ദിരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ നായരുടെ എണ്ണഛായാചിത്രവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ലൈബ്രറി ഹാൾ മുതിർന്ന കോൺഗ്രസ് നേതാവ്അഡ്വ.സി.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുല്ലൂരിന്റെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിൽ ഇടം നേടിയ 21 പേരുടെ ഛായാചിത്രങ്ങൾ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ ഗ്രന്ഥാലയ അംഗത്വം വിതരണം ചെയ്തു. ചടങ്ങിൽ സ്മാരക സമിതി പ്രസിഡന്റ് പത്മനാഭൻ പടിഞ്ഞാറേവീട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ,കെ.കുഞ്ഞിരാമൻ, വിനോദ് കുമാർ പള്ളയിൽ വീട്, എ. വേലായുധൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ , വി.കെ.രവീന്ദ്രൻ ,കെ.സീത, എം.വി.നാരായണൻ , ടി.വി.കരിയൻ, പി.വി.കെ.പനയാൽ , ഡോ.സി ബാലൻ, പെരിയ കുഞ്ഞമ്പു നായർ ജനാർദ്ദനൻ പുല്ലൂർ ,അനിൽ പുളിക്കാൽ , മാടിക്കാൽനാരായണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |