SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 AM IST

വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പുരോഹിതനൊപ്പം രാഹുൽ

pic1

നാഗർകോവിൽ : ഭാരത് ജോഡോ യാത്ര നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മറ്റു മന്ത്രിമാർക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പുരോഹിതനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പി വിവാദമാക്കി.

അനധികൃതമായി പള്ളികൾ നിർമ്മിച്ചത് തടഞ്ഞ നടപടിക്കെതിരെ കഴിഞ്ഞ വർഷം ജൂലായിൽ വിദ്വേഷം പ്രസംഗ നടത്തിയതിനാണ് പുരോഹിതൻ ജോർജ്ജ് പൊന്നയ്യ അറസ്റ്റിലായത്. ജാമ്യത്തിലുള്ള പുരോഹിതനുമായാണ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല കൂടിക്കാഴ്ചയുടെ വീഡിയോ ട്വീറ്റ് ചെയ്യുകയായിരുന്നു.

ആർ.എസ്.എസും ബി.ജെ.പിയും മതപരമായി രാജ്യത്തെ വിഭജിക്കുകയാണെന്നും എല്ലാവരെയും ഒന്നിപ്പിക്കാനാണ് പദയാത്രയെന്നും രാഹുൽ ഗാന്ധി പറയുന്നതിനിടെ, യേശുക്രിസ്തു ഏക ദൈവമാണെന്നും മറ്റ് ദൈവങ്ങൾ ഇല്ലെന്നും പുരോഹിതൻ പറയുന്നുണ്ട്. യേശുക്രിസ്തു ദൈവത്തിന്റെ സന്ദേശവാഹകനാണെന്ന് (ദേവദൂതൻ) രാഹുൽ മറുപടി പറയുന്നതും വീഡിയോയിലുണ്ട്.

കന്യാകുമാരി ജില്ലയിൽ ക്രിസ്ത്യൻ മിഷണറിമാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിക്ക് വിശ്രമിക്കാൻ നേരത്തെ സൗകര്യമൊരുക്കിയിരുന്നു. അതേസമയം, കന്യാകുമാരിയിലെ ഭഗവതി അമ്മൻ ക്ഷേത്രം, ശുചീന്ദ്രം ക്ഷേത്രം തുടങ്ങിയവയുടെ പരിസരത്ത് വിശ്രമിച്ച രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിച്ചില്ലെന്നും മുസ്ലിം സ്ഥാപനങ്ങളെയും ഒഴിവാക്കിയെന്നും ആരോപണണമുയർത്തിയിട്ടുണ്ട്.

ഏ​ക​ ​ദൈ​വ​മാ​ണ് ​യേ​ശു​കൃ​സ്തു​വെ​ന്നും​ ​ഹി​ന്ദു​ ​ദൈ​വ​ങ്ങ​ളെ​ ​പോ​ല​യ​ല്ലെ​ന്നും​ ​പു​രോ​ഹി​ത​ൻം​ ​രാ​ഹു​ലി​നോ​ട് ​പ​റ​യു​ന്ന​ത് ​വീ​ഡി​യോ​യി​ൽ​ ​കേ​ൾ​ക്കാ​മെ​ന്നും​ ​ഭാ​ര​ത​ ​മാ​താ​വി​ന്റെ​ ​അ​ശു​ദ്ധി​ ​മൂ​ലം​ ​ക​ള​ങ്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ​താ​ൻ​ ​ഷൂ​സ് ​ധ​രി​ക്കു​ന്ന​തെ​ന്ന​ ​വി​ദ്വേ​ഷ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​ആ​ളാ​ണ് ​ഇ​തെ​ന്നും​ ​ട്വി​റ്റ​റി​ൽ​ ​പ​റ​യു​ന്നു.​ ​ഭാ​ര​ത​ത്തെ​ ​യോ​ജി​പ്പി​ക്കാ​ൻ​ ​ന​ട​ക്കു​ന്ന​ ​ആ​ൾ​ ​ഭാ​ര​ത​ത്തെ​ ​വി​ഘ​ടി​പ്പി​ക്കു​ന്ന​ ​വ്യ​ക്തി​ക്കൊ​പ്പ​മാ​ണോ​യെ​ന്നും​ ​പൂ​ന​വാ​ല​ ​ചോ​ദി​ക്കു​ന്നു.

ഭൂ​രി​പ​ക്ഷ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​വി​ശ്വാ​സം​ ​ഹ​നി​ക്കു​ന്ന​ ​ഒ​രാ​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച്ച​ ​ന​ട​ത്തി​യ​ ​രാ​ഹു​ലി​ന്റെ​ ​ഇ​ന്ത്യ​യെ​ ​കു​റി​ച്ചു​ള്ള​ ​സ​ങ്ക​ല്പ​ത്തി​ൽ​ ​ഹി​ന്ദു​ക്ക​ൾ​ക്ക് ​സ്ഥാ​ന​മി​ല്ലേ​യെ​ന്നാ​യി​രു​ന്നു​ ​ബി.​ജെ.​പി​ ​ഐ.​ടി​ ​സെ​ൽ​ ​ഇ​ൻ​ ​ചാ​ർ​ജ് ​അ​മി​ത് ​മാ​ള​വ്യ​ ​ട്വി​റ്റ​റി​ലൂ​ടെ​ ​പ്ര​തി​ക​രി​ച്ച​ത്.
അ​തേ​സ​മ​യം,​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​ല​ഭി​ക്കു​ന്ന​ ​വ​ലി​യ​ ​പി​ന്തു​ണ​ ​ബി.​ജെ.​പി​യു​ടെ​ ​ഉ​റ​ക്കം​ ​കെ​ടു​ത്തി​യെ​ന്നും​ ​അ​തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ് ​ഈ​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ളെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജ​യ​റാം​ ​ര​മേ​ഷ് ​ട്വീ​റ്റ് ​ചെ​യ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.