നാട്ടികയിൽ
തൃപ്രയാർ: ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിൽ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. രാവിലെ ഗുരുപൂജ നടന്നു. ചതയാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ.സുഭാഷ്ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് നാട്ടികയിലെ വിവിധ ഭാഗങ്ങളിലേക്ക് അലങ്കരിച്ച വാഹനങ്ങളിൽ ഘോഷയാത്ര നടന്നു.
സുരേഷ് ഇയ്യാനി, സി.പി.രാമകൃഷ്ണൻ മാസ്റ്റർ, അശോകൻ സി.ആർ, സുരേഷ്കുമാർ എൻ.എ.പി, ശശിധരൻ സി.ആർ, സി.കെ.ഗോപകുമാർ, ദയാനന്ദൻ ടി.കെ, പ്രേമദാസൻ പൊഴേക്കടവിൽ, സുന്ദരൻ സി.ആർ, ഐ.ആർ.സുകുമാരൻ മാസ്റ്റർ, രാജൻ കാട്ടുങ്ങൽ, പ്രേംദാസ് വേളെക്കാട്ട് ഗണേശൻ ചിരിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
മാള യൂണിയനിൽ
മാള : മാള എസ്.എൻ.ഡി.പി യൂണിയൻ വർണ്ണാഭമായ ഘോഷയാത്രയോടെ 168ാ മത് ഗുരുദേവ ജയന്തി ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. ഘോഷയാത്ര റവന്യൂമന്ത്രി കെ.രാജൻ ഫ്ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ 30 ശാഖകളിൽ നിന്നായി പങ്കെടുത്തു. മാള പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്ര സമ്മേളന വേദിയായ മാളിയേക്കൽ ഗാർഡൻസിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി.ശ്രീലാലിന്റെ സ്വാഗതത്തോടെ ആരംഭിച്ചു. പൊതുസമ്മേളനം സംസ്ഥാന കർഷക ക്ഷേമ ബോർഡ് ഡയറക്ടർ കെ.വി.വസന്തകുമാർ ഉദ്ഘാടനം ചെയ്തു.
മാള എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.കെ.സാബു അദ്ധ്യക്ഷനായി.
യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് ചെയർമാൻ രജീഷ് മാരിക്കൽ, വി.ബി.സഹദേവൻ, കെ.ജി അനിൽ, സുബ്രൻ ആലമറ്റം, പി.പി.രാജൻ, ജയരാജ് വാക്കയിൽ, രതീഷ് ശാന്തി, ഇന്ദിരാ സുബ്രഹ്മണ്യൻ, സിന്ധു കൃഷ്ണാനന്ദ്, ജിബീഷ്, പി.എസ്.സിറിൾ, ഡോ.ഷിബു പണ്ടാല, വാഴൂർ വിജയൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |