SignIn
Kerala Kaumudi Online
Saturday, 20 April 2024 3.28 AM IST

കേരളകൗമുദി ഓണം എക്‌സ്ട്രീം നാളെ

p

തിരുവനന്തപുരം : നാടൊന്നാകെ ഉത്സവഭരിതമാക്കിയ ഓണം വാരാഘോഷത്തിന് നാളെ സമാപനമാകും. വർണാഭമായ ഘോഷയാത്രയ്ക്കൊപ്പം കൊട്ടിക്കലാശത്തിന് നിറംപകരാൻ കേരളകൗമുദി ഒരുക്കുന്ന 'ഓണം എക്‌സ്ട്രീം 2022' സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറും. പാട്ടും നൃത്തവും സമ്മേളിക്കുന്ന ആഘോഷസന്ധ്യയ്ക്ക് വൈകിട്ട് 6.30ന് തിരിതെളിയും. ചടങ്ങിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,വി.ശിവൻകുട്ടി,ആൻറണി രാജു,ജി.ആർ.അനിൽ, ഐ.ബി.സതീഷ് എം.എൽ.എ,മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.

ശബ്ദമാധുര്യം കൊണ്ട് മനംകവരുന്ന പുതുലമുറയിലെ ഗായകരായ നിത്യ മാമനും,ഹിഷാം അബ്ദുൽ വഹാബും ചേർന്ന് ഒരുക്കുന്ന മ്യൂസിക്കൽ ബ്ലാസ്റ്റാണ് പ്രധാന ആകർഷണം. കിഷോറും, അനീഷും ചേർന്ന് ഒരുക്കുന്ന മല്ലഹം ഏരിയൽ ആക്ടും യഥാർത്ഥ ഗായകരെ വെല്ലുന്ന സൗണ്ട് മാജിക്കുമായി അരുൺ ഗിന്നസും വേദിയ അവസ്മരണീയമാക്കും. സഫയർ, കൈരളി ജുവല്ലേഴ്സ്, മിൽമ, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്ക്കൂൾസ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളകൗമുദി ഓണവിരുന്ന് ഒരുക്കുന്നത്.

keralakaumudi / www.facebook.com/keralakaumudi, kaumudy / www.facebook.com/kaumudylive, kaumudy EVENTS / www.facebook.com/kaumudyevents എന്നീ ഫേസ്ബുക്ക് പേജുകളിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM EXTREME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.