ബാഡ്മിന്റൺ വേൾഡ് ടൂർ റാങ്കിംഗിൽ എച്ച്.എസ് പ്രണോയ് ഒന്നാമത്
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യയുടെ മലയാളി സെൻസേഷൻ എച്ച്.എസ് പ്രണോയ്ക്ക് ഓണസമ്മാനമായി. ഈ മാസം പുറത്തിക്കിയ റാങ്കിംഗിൽ ഡെൻമാർക്ക് താരം വിക്ടർ അക്സൽസണെ പിന്തള്ളിയാണ് പ്രണോയ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. അതേസമയം പുരുഷ താരങ്ങളുടെ ലോക റാങ്കിംഗിൽ പ്രണോയ് 18-ാം സ്ഥാനത്താണ്. ജനുവരി 11 ന് തുടങ്ങിയ വേൾഡ് ടൂർ സീസൺ ഡിസംബർ 18നാണ് അവസാനിക്കുന്നത്. വേൾഡ് ടൂർ വിഭാഗത്തിൽപ്പെടുന്ന ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് പ്രണോയ് പുറത്തെടുത്ത്. ഈ സീസണിൽ പ്രണോയ്ക്ക് 58,090 പോയിന്റുണ്ട്. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 23 വിജയങ്ങളും സ്വന്തമാക്കി. ഡിസംബറിൽ നടക്കുന്ന വേൾഡ് ടൂർ ഫൈനൽസിന്റെ യോഗ്യതയ്ക്കരികിലെത്താനും പ്രണോയ്ക്കായി. ഏറ്റവും മികച്ച എട്ട് താരങ്ങൾക്കാണ് വേൾഡ് ടൂർ ഫൈനൽസി പങ്കെടുക്കാനാവുക.
അതേസമയം ഒരു ടൂർവിഭാഗത്തിൽപ്പെടുന്ന ടൂർണമെന്റിലും ചാമ്പ്യനാകാതെയാണ് പ്രണോയ് ഒന്നാം സ്ഥാനത്ത് എത്തിയത്.എന്നാൽ ടൂർ വിഭാഗത്തിൽപ്പെടാത്ത തോമസ് കപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രണോയ് നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ജനവുരിയിൽ ഇന്ത്യ ഓപ്പണിൽ ക്വാർട്ടറിൽ എത്തിയാണ് പ്രണോയ് ടൂർ ടൂർണമെന്റികളിലെ പോരാട്ടം തുടങ്ങിയത്.
വേൾഡ് ടൂർ
വേൾഡ് ടൂറിന്റെ അഞ്ചാം സീസണാണ് ഇത്.
22 ടൂർണമെന്റുകളാണ് വേൾഡ് ടൂറിൽ ഉള്ളത്.ഡിസംബറിൽ വേൾഡ് ടൂർ ഫൈനൽസോടെയാണ് സീസൺ അലസാനിക്കുന്നത്.
വേൾഡ് ടൂർസ് ടൂർണമെന്റുകളെ അഞ്ചായി തിരിച്ചിരിക്കുന്നു.
ലെവൽ വൺ- വേൾഡ് ടൂർ ഫൈനൽസ്
ലെവൽ ടു- സൂപ്പർ 10000
ലെവൽ ത്രീ -സൂപ്പർ 750
ലെവൽ ഫോർ -സൂപ്പർ 500
ലെവൽ ഫൈവ് -സൂപ്പർ 300
ജനുവരിയിൽ ഇന്ത്യ ഓപ്പണിലും സയ്യദ് മോദി ഇന്റർനാഷണലിലും ക്വാർട്ടറിലെത്തി. മാർച്ചിൽ ജർമൻ ഓപ്പണിന്റെയും ക്വാർട്ടറിലെത്തി. അതേ മാസം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ആദ്യറൗണ്ടിൽ പുറത്തായി. സ്വിസ് ഓപ്പണിൽ റണ്ണറപ്പായി. ഏപ്രിലിൽ കൊറിയ ഓപ്പണിലും മേയിൽ തായ്ലാൻഡ് ഓപ്പണിലും ആദ്യറൗണ്ടിൽ പുറത്തായി, ജൂണിൽ ഇന്തോനേഷ്യ ഓപ്പണിൽ സെമിയിലും മലേഷ്യ ഓപ്പണിൽ ക്വാർട്ടറിലും കളിച്ചു. ജൂലായിൽ മലേഷ്യ മാസ്റ്റേഴ്സ് സെമിയിലും സിങ്കപ്പൂർ ഓപ്പണിൽ ക്വാർട്ടറിലും കളിച്ചു. ആഗസ്റ്റിൽ ജപ്പാൻ ഓപ്പണിൽ ക്വാർട്ടറിലെത്തി.
ഓരോ ലെവൽ ടൂർണമെന്റുകളിലും ലഭിക്കുന്ന സമ്മാനത്തുകയ്ക്കും റാങ്കിംഗ് പോയിന്റിനും വ്യത്യാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |