പ്രധാന വേഷത്തിൽ കുട്ടികൾ
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻരാജ് സംവിധാനം ചെയ്യുന്ന പല്ലൊട്ടി 90's കിഡ്സ് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അർജുൻ അശോകനും ബാലു വർഗീസും എത്തുന്നു.സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജന അനൂപ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ എന്നിവരാണ് മറ്റു താരങ്ങൾ.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് നിർമ്മാണം. സാജിദിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. സംവിധായകൻ ജിതിൻരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ. ദീപക് വാസൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയുടേതാണ് സംഗീതവും പശ്ചാത്തല സംഗീതവും . സുഹൈൽ കോയയുടേതാണ് ഗാനങ്ങൾ.
തൊണ്ണൂറുകളുടെ കുറുമ്പും കുട്ടിത്തവും നിറഞ്ഞ ചിത്രമായിരുന്നു പല്ലൊട്ടി 90's കിഡ്സ്. പൂർണമായും കുട്ടികളുടെ ചിത്രം തന്നെയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. അതേസമയം കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ് അർജുൻ അശോകൻ. രോമാഞ്ചം, നാൻസി റാണി എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. ആന്റപ്പൻ വെഡ്സ് ആൻസി ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം. വിചിത്രം ആളങ്കം, അൽ - കരാമ, ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നീ ചിത്രങ്ങളാണ് ബാലു വർഗീസിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |