രാമനാട്ടുകര: ബേപ്പൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ചുങ്കം ഫാറൂഖ് കോളേജ് റോഡ്, പേട്ട പരുത്തിപാറ ഫറോക്ക് കോളേജ് റോഡ്, പേട്ട ചുരക്കാട് റോഡ്, രാമനാട്ടുകര പുല്ലുംകുന്ന് റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കമായത്. 12.88 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി.അബ്ദുൾ റസാക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.സുരേഷ്, ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ റീജ.കെ, രാമനാട്ടുകര മുനിസിപ്പാലിറ്റി മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ലത്തീഫ്, കൗൺസിലർ ബീനപ്രഭ.എം, വിശ്വപ്രകാശ് ഇ.ജി, ഹാഷിം വി.കെ, ഗിരിജ എൻ.പി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |