SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.48 AM IST

സുവർണ സഹോദരങ്ങൾ

champions

കുഴൽമന്ദം: ഗുണ്ടൂരിൽ നടന്ന 33–ാ മത് സൗത്ത് സോൺ ജൂനിയർ ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി സഹോദരങ്ങൾ. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ എസ്.അഭിനന്ദ്, എസ്.അനന്യ എന്നിവരാണ് സ്വർണം നേടിയത്. അണ്ടർ 14 ലോംഗ് ജമ്പിൽ അനന്യയും സഹോദരൻ അഭിനന്ദ് അണ്ടർ 18 വിഭാഗത്തിലുമാണ് സ്വർണം നേടിയത്. അനന്യ എട്ടാംക്ലാസിലും അഭിനന്ദ് പ്ലസ്ടു വിദ്യാർത്ഥിയുമാണ്.
ഫ്രാൻസിൽ നടന്ന രാജ്യാന്തര അത്‌ലറ്റിക്സ് മീറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് അഭിനന്ദ്. 2021 അസമിലെ ഗുവാഹത്തിയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിലും സ്വർണവും നേടിയിട്ടുണ്ട്.
ലോംഗ് ജമ്പ്, 100 മീറ്റർ ഓട്ടം എന്നിവയിൽ ജില്ലാ ജൂനിയർ മീറ്റിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് അനന്യ. കുത്തനൂർ സ്വദേശി അനിൽകുമാറിന്റെ നേതൃത്വത്തിൽ കോട്ടായി അനിൽ അക്കാഡമിയിലും ഹൈസ്‌കൂളിലെ സിന്തറ്റിക്ക് ട്രാക്കിലുമാണ് താരങ്ങളുടെ പരിശീലനം.
കുഴൽമന്ദം പൊലീസ് സ്റ്റേഷനിലെ എ.എസ്‌.ഐ സുരേന്ദ്രൻ, സി.പി.ഒ രജിത ദമ്പതികളുടെ മക്കളാണ് ഇരുവരും. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വി.ബി.നയനയും അഞ്ച് കിലോമീറ്റർ നടത്തത്തിൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SIBILINGS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.