നാദാപുരം: വിലങ്ങാട് ചിറ്റാരിയിലെ കരിങ്കൽ ഖനന നീക്കത്തിനെതിരെ സിപിഎം നേതൃത്വത്തിലുള്ള സമരസമിതി ഖനന ഭൂമിയിലേക്ക് ബഹുജന മാർച്ച് നടത്തി. ചിറ്റാരി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഖനന ഭൂമിയുടെ പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ടി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.കെ. ദിനേശൻ പ്രസംഗിച്ചു. കൺവീനർ എൻ.പി.വാസു സ്വാഗതം പറഞ്ഞു.
അതേസമയം ചിറ്റാരിയിൽ ആരംഭിക്കുന്ന ക്വാറിക്കെതിരെ സമരം നടക്കുമ്പോഴും ഇവിടെ നിന്ന് എട്ട് കിലോമീറ്റർ മാത്രം ദൂരെയായി എറണാകുളം സ്വദേശികളുടെ ഉടമസ്ഥതയിൽ മുന്നൂറ് ഏക്കറോളം ഭൂമിയിൽ ഖനനം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |