SignIn
Kerala Kaumudi Online
Thursday, 18 April 2024 6.26 PM IST

മറുനാട്ടുകാർ ഒത്തുകൂടി; ഓളമായി ഓണാഘോഷം

adhithi
ഓണാഘോഷത്തിന്റെ ഭാഗമായി മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ നടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമത്തിൽ നിന്ന്

കോഴിക്കോട്: മലയാളികളുടെ ഓണാഘോഷത്തിന് മറുനാടൻ ചന്തം പകർന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ സംഗമം. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ മൈഗ്രന്റ് ഔട്ട് റീച്ച് സർവീസസ് എസ്.ആർ.സിയാണ് വേറിട്ട സംഗമം ഒരുക്കിയത്. കോഴിക്കോട് നഗരത്തിൽ തൊഴിലെടുക്കുന്ന ഇരുനൂറോളം ഉത്തരേന്ത്യൻ തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. അവരുടെ നാടിന്റെ പരമ്പരാഗത ആചാരങ്ങളും ആഘോഷങ്ങളും അരങ്ങിലെത്തിച്ചു.
ഉത്തരേന്ത്യൻ ആദിവാസികൾക്കിടയിൽ ഏറ്റവും പ്രചാരം നേടിയ കറം ഉത്സവത്തെ പ്രതീകാത്മകമായി ചടങ്ങിൽ അവതരിപ്പിച്ചു. നിബിഢ വനത്തിനുള്ളിൽ മാത്രം കാണുന്ന കറംമരത്തിന്റെ ശാഖകൾ കൊണ്ടുവന്ന് അതിനെ പൂജിച്ച് ആരാധിക്കുകയും അതിന്റെ ഭാഗമായുള്ള പരിപാടികളുമാണ് കറം ഉത്സവം. അത്തരമൊരു ആചാരത്തെ അന്യസംസ്ഥാന തൊഴിലാളികളും പൂജാരികളും വിശ്വാസപൂർവം ആചരിച്ചു.
ഇരുനൂറോളം വരുന്ന തൊഴിലാളികൾക്ക് രാവിലത്തെ പ്രാതൽ മുതൽ ഭക്ഷണവും സമ്മാനങ്ങളുമെല്ലാം സംഘാടകർ ഒരുക്കിയിരുന്നു. കൗൺസിലർ അൽഫോൻസ മാത്യു, ഫാ.ഇ.പി.മാത്യു, ഫാ.ജോ.മാത്യു, സിസ്റ്റർ ഗ്രേസി, അനൂപ്, അനി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.