SignIn
Kerala Kaumudi Online
Wednesday, 19 June 2019 8.53 PM IST

ജാഗ്രതൈ, അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചാൽ അഴിയെണ്ണും

oldageപട്ന: ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മാതാപിതാക്കളുടെ ജീവിതം പിന്നെ അവനോ അല്ലെങ്കിൽ അവൾക്കോ വേണ്ടിയായിരിക്കും. സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച് മക്കൾക്കായി ജീവിക്കും. ഒന്നും തിരിച്ച് പ്രതിക്ഷിക്കാത്ത,പവിത്രമായ സ്നേഹമുണ്ടെങ്കിൽ അത് മാതാപിതാക്കളുടെയാണ്. എന്നാൽ സ്വന്തം കാലിൽ നിന്ന് കഴിഞ്ഞാൽ മിക്ക മക്കൾക്കും മാതാപിതാക്കൾ ഒരു ഭാരമാണ്. വൃദ്ധസദനങ്ങളിലൊ മറ്റോ നടതള്ളും. ദിനംപ്രതി ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവ‌രെ പൂട്ടാൻ ബീഹാർ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് തടവ് ശിക്ഷ ഉൾപ്പെടെ നൽകണമെന്ന സോഷ്യൽ വെൽഫെയർ വിഭാഗത്തിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. മാതാപിതാക്കൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാമയമില്ലാ വകുപ്പ് പ്രകാരമാണ് മക്കൾക്കെതിരെ കേസെടുക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, OLDAGE, POLICE, BIHAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.