SignIn
Kerala Kaumudi Online
Thursday, 25 April 2024 8.51 PM IST

മട്ടന്നൂർ നഗരസഭാംഗങ്ങൾ അധികാരമേറ്റു

mattannur
മട്ടന്നൂർ നഗരസഭാംഗങ്ങൾ അധികാരമേറ്റെടുത്തപ്പോൾ

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ വരണാധികാരി കണ്ണൂർ ഡി.എഫ്.ഒ. പി. കാർത്തിക് മുതിർന്ന അംഗമായ വി.കെ. സുഗതന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റംഗങ്ങൾക്ക് വാർ‌ഡ് അടിസ്ഥാനത്തിൽ വി.കെ. സുഗതൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. പുരുഷോത്തമൻ, എൻ.വി ചന്ദ്രബാബു, സി.വി ശശീന്ദ്രൻ, സുരേഷ് മാവില, എം. ദാമോദരൻ, വി.കെ സുരേഷ് ബാബു, ഇ.പി ഷംസുദ്ദീൻ, കെ.പി രമേശൻ, മുൻ നഗരസഭാ അദ്ധ്യക്ഷന്മാരായ കെ.ടി ചന്ദ്രൻ, സീനാ ഇസ്മായിൽ, അനിതാ വേണു, വരണാധികാരി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജി പ്രദീപ്, നഗരസഭാ സെക്രട്ടറി എസ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരുടെ തിരഞ്ഞെടുപ്പ് 15ന് നടക്കും. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ പിന്നീട് തിരഞ്ഞെടുക്കും.

നെല്ലൂന്നി വാർഡ് കൗൺസിലറായ സി.പി.എമ്മിലെ എൻ. ഷാജിത്താണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. 35 അംഗ കൗൺസിലിൽ ഇത്തവണ എൽ.ഡി.എഫ് 21ഉം യു.ഡി.എഫ് 14 സീറ്റുമാണ് നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MUNICIPAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.