പൂച്ചാക്കൽ: പാണാവള്ളി ഓടമ്പള്ളി ഗവ.യൂ.പി സ്കൂളിൽ അദ്ധ്യാപക ദിനം ഗുരുവന്ദന ദിനമായി ആഘോഷിച്ചു. സ്കൂളിൽ നിന്ന് വിശിഷ്ട സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന അദ്ധ്യാപകരുടെ സംഗമവും ആദരിക്കലും നടന്നു. പൂച്ചാക്കൽ ഷാഹുൽ , എൻ.ടി ഭാസ്കരൻ , ബാലചന്ദ്രൻ , മറിയാമ്മ, ജയശ്രീ , തങ്കമ്മ, രത്നപ്പൻ , രാമചന്ദ്ര കൈമൾ എന്നീ മുൻ അദ്ധ്യാപകരെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്. എം.സി ചെയർമാൻ ജെ. സത്താർ, ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞാശാൻ , പി.കെ. ആശ , എം. മായാദേവി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |