SignIn
Kerala Kaumudi Online
Friday, 19 April 2024 8.33 PM IST

വടംവലി മത്സരത്തിൽ കാലിക്കറ്റ് പ്രസ് ക്ലബ് ടീം ജേതാക്കൾ

vadam
വീണാലും വീറോടെ... ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്പോ‌ർട്സ് കൗൺസിൽ കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച കമ്പവലി മത്സരത്തിൽ നിന്ന്.

കോഴിക്കോട്: ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ മാനാഞ്ചിറ മൈതാനിയിൽ നടത്തിയ സെലിബ്രിറ്റി വടംവലി മത്സരത്തിൽ കോർപ്പറേഷൻ കൗൺസിലേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് പ്രസ് ക്ലബ് ടീം ജേതാക്കളായി.

വനിതകളുടെ മത്സരത്തിൽ എം.ജി.എം ഇങ്ങാപ്പുഴയെ പരാജയപ്പെടുത്തി ചക്കാലയ്ക്കൽ സ്‌പോർട്‌സ് അക്കാഡമി വിജയികളായി. പുരുഷവിഭാഗത്തിൽ അൾട്ടിമേറ്റ് ബാലുശ്ശേരിയെ പരാജയപ്പെടുത്തി മടവൂർ സ്‌പോർട്‌സ് അക്കാഡമി വിജയിച്ചു. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. പി.സി.സക്കീർ (മാധ്യമം, ക്യാപ്റ്റൻ), കെ.പി. സജീവൻ (കേരളകൗമുദി), രോഹിത്ത് തയ്യിൽ (കേരളകൗമുദി), ബിനീഷ് ബേബി (മനോരമ ന്യൂസ്), വി.പി. മനോജ് (അമൃത ടി.വി.), ഹാറൂൺ റഷീദ് (സുപ്രഭാതം), സൈനുദീൻ സിദാൻ (സുപ്രഭാതം), റാഷിദ് (സുപ്രഭാതം), നൗഫ് (സുപ്രഭാതം) എന്നിവർ കാലിക്കറ്റ് പ്രസ്‌ക്ലബിന് വേണ്ടി കളത്തിലിറങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.