പെരിന്തൽമണ്ണ: അങ്ങാടിപ്പുറം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയൻ ആക്ടിംഗ് പ്രസിഡന്റ്പാമ്പല ത്ത് ചന്ദ്രൻ (മണി) ഉദ്ഘാടനം ചെയ്തു.
അങ്ങാടിപ്പുറം ഗുരുമന്ദിരം ഹാളിൽ നടന്ന പരിപാടിയിൽശാഖാ പ്രസിഡന്റ് എം.പി. രവി അദ്ധ്യക്ഷത വഹിച്ചു.
ശാഖാ സെക്രട്ടറി കെ.കെ. പ്രേംകുമാർ, അദ്ധ്യാപിക രമ എന്നിവർ പ്രസംഗിച്ചു.
ശാഖയിലെ അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ വനടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |