തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ഒരുമ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാണെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഇന്നലത്തെ പര്യടനം നേമത്ത് അവസാനിപ്പിച്ചപ്പോൾ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളിലും മലയാളികൾക്ക് ഒത്തൊരുമയുണ്ട്. കേരളത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷതയാണ് ഈ ഒത്തൊരുമ. തമ്മിൽ ഭിന്നിപ്പിക്കുവാനോ വേർതിരിവ് ഉണ്ടാക്കുവാനോ കേരളം ഒരിക്കലും സമ്മതിക്കില്ല. സാക്ഷരതയുടെ കാര്യത്തിൽ സർവ്വ മേഖലകളിലും കേരളം മികച്ച മാതൃകയാണ്. ഭാരത് ജോഡോ യാത്ര മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം രാജ്യത്തിന് ഏറെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ എം.പി, എം.വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |