പെരുമ്പാവൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരുമ്പാവൂർ റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന 7.646 ഗ്രാം ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദ്ദേശി ചന്ദൻ സൂത്രധാർ ( 42 ) ആണ് പിടിയിലായത്. നാട്ടിൽ നിന്നും കൊണ്ടുവന്ന ഹെറോയിൻ ഇതര സംസ്ഥാനക്കാർക്ക് ചെറുകുപ്പികളിലാക്കി പെരുമ്പാവൂർ ടൗൺ, ബസ് സ്റ്റാന്റ് പരിസരങ്ങളിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. വിൽപനയ്ക്കായി ബസ് സ്റ്റാന്റ് പരിസരത്ത് നിൽക്കുന്നതിനിടെയിലാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വി.എസ്.ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എം. കബീർ, എം.എം. കുഞ്ഞുമുഹമ്മദ്, ടി.കെ. അനൂപ്, എക്സൈസ് ഡ്രൈവർ വേലായുധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |