അടൂർ : സാംസ്കാരിക ഘോഷയാത്രയോടെ ജില്ലാതല ഓണം വാരാഘോഷം ഇന്ന് സമാപിക്കും. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. അടൂർ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ടൗൺ വഴി ഗാന്ധിസ്മൃതി മൈതാനിയിൽ സമാപിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാസന്ധ്യ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാതോമസ്, അടൂർ നഗരസഭ ചെയർമാൻ ഡി.സജി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ, ചലച്ചിത്രതാരങ്ങാളായ മധുപാൽ, ജയൻ ചേർത്തല, മോഹൻ അയിരൂർ, തമിഴ് സിനിമരംഗത്തെ പുതുമുഖ നടി ഗൗരി ജി.കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രശാന്ത് പുന്നപ്ര നയിക്കുന്ന കോമഡി മെഗാഷോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |