SignIn
Kerala Kaumudi Online
Friday, 19 April 2024 6.39 PM IST

കർഷക സംഘം ജില്ലാ സമ്മേളനം

photo

കരുനാഗപ്പള്ളി: 16, 17, 18 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കുന്ന കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽ മത്സരങ്ങൾ പൂർത്തിയായി. സെമിനാറുകൾക്ക് ഇന്ന് തുടക്കം കുറിക്കും. പായസ മത്സരത്തിന്റെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. സലിന അദ്ധ്യക്ഷയായി. കർഷക സംഘം ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. സജീവൻ, ബീന തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പൂക്കള മത്സരം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ക്ലാപ്പനയിൽ സംഘടിപ്പിച്ച കയർപിരി മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ ഉദ്ഘാടനം ചെയ്തു. തൊടിയൂരിൽ നടന്ന നെല്ല് കുത്ത് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.