തിരുവനന്തപുരം: കാലിവളർത്തൽ ലാഭകരമാക്കുന്നതിന് കാലിത്തീറ്റ പോഷകസമ്പുഷ്ടമാക്കുക,തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരള കാർഷിക സർവകലാശാലയിൽ 'ഖാരിഫ് ഫോറേജ് ഡേ" ആഘോഷിച്ചു. വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന അഖിലേന്ത്യ സംയോജിത തീറ്റപ്പുൽ ഗവേഷണ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് സെമിനാറും തീറ്റപ്പുൽ നടീൽ വസ്തു വിതരണവും നടത്തിയത്. കല്ലിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.കെ.ചന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.അനിത്.കെ.എൻ.അദ്ധ്യക്ഷത വഹിച്ചു.ഡീൻ ഒഫ്
ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിൽ പങ്കെടുത്ത കർഷകർക്ക് ഹൈബ്രിഡ് സുഗുണ, സുസ്ഥിരതീറ്റപ്പുൽ ഇനങ്ങളുടെ നടീൽ വസ്തുക്കൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |