SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.30 PM IST

'ഭയങ്കരൻ' നോവൽ പ്രകാശനം ചെയ്തു

s

തിരുവനന്തപുരം: ലോകാരോഗ്യസംഘടനയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന കുഷ്ഠരോഗവിദഗ്ദ്ധൻ ഡോ.ജെയിംസ് ജോസഫിന്റെ അനുഭവങ്ങൾ കോർത്തിണക്കി മകൻ ബിനു ജെയിംസ് തയ്യാറാക്കിയ 'ഭയങ്കരൻ' എന്ന നോവൽ പ്രകാശനം ചെയ്തു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം ഫിസിയോ ഇൻചാർജാണ് ബിനു.അച്ഛന്റെ ജീവിതകഥ മൂന്നാമതൊരാൾ പറയുന്നരീതിയിലാണ് നോവൽ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് അവതാരിക എഴുതിയത്.മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ നടന്ന ചടങ്ങിൽ കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ പി.എസ്.ശ്രീകല ​ന്യൂറോസർജറി വിഭാഗം മേധാവി ഡോ.കെ.എൽ.സുരേഷ്‌കുമാറിന് നൽകി നോവൽ പ്രകാശനം ചെയ്തു.സംവിധായകൻ അരുൺ കുമാർ അരവിന്ദ്,ബിനു ജെയിംസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.