SignIn
Kerala Kaumudi Online
Thursday, 25 April 2024 10.49 AM IST

ഓണം കൂടാനെത്തിയ പ്രവാസികൾക്ക് തിരികെപ്പോകാനാവുന്നില്ല, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

plane

മലപ്പുറം: ഓണം കൂടാൻ കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളുടെ മടക്കം മുന്നിൽ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ടിക്കറ്റ് നിരക്കിൽ കാര്യമായ വർദ്ധനവുണ്ട്. ഈ മാസം 20 മുതൽ ടിക്കറ്റ് നിരക്ക് കുറയും. പ്രവാസി യാത്രക്കാർ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വർദ്ധനവ് കൂടുതൽ. ഖത്തറിലേക്കുള്ള നിരക്ക് കുറച്ചുകാലമായി ഉയർന്നുതന്നെ നിൽക്കുകയാണ്.

കോഴിക്കോട് -ദോഹ റൂട്ടിൽ കൊള്ള നിരക്കാണ്. ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റിന് ഇന്ന് 38,000 രൂപയാണ് ഈടാക്കുന്നത്. ഈ ആഴ്ചയിലെ കുറഞ്ഞ നിരക്ക് 33,000 രൂപയാണ്. അതേസമയം ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. പ്രവാസികൾ ഏറെയുള്ള ജിദ്ദയിലേക്ക് ഈ മാസം 14നാണ് കരിപ്പൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റുള്ളത്. 47,000 രൂപ നൽകണം. 17,800 രൂപയ്ക്ക് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുണ്ട്.

എന്തൊരു വ്യത്യാസം

കോഴിക്കോട് - അബൂദാബി റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസിൽ ഇന്ന് 26,848 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. അതേസമയം അബൂദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 6,718 രൂപയ്ക്ക് ടിക്കറ്റുണ്ട്. കോഴിക്കോട് നിന്ന് അൽഐനിലേക്ക് 18,500 രൂപയാണ് ഇന്നത്തെ നിരക്ക്. എന്നാൽ അൽഐനിൽ നിന്ന് 8,500 രൂപയ്ക്ക് കരിപ്പൂരിലെത്താം. ബഹറൈനിലേക്ക് കരിപ്പൂരിൽ നിന്ന് ഈ മാസം 12നാണ് വിമാനമുള്ളത്. 27,605 രൂപയാണ് നിരക്ക്. 13ന് നിരക്ക് വീണ്ടും ഉയർന്ന് 31,500 രൂപയിലെത്തും. ഇതേ കാലയളവിൽ ബഹറൈനിൽ നിന്ന് കോഴിക്കോട്ടേക്ക് 15,000 രൂപയ്ക്കും ടിക്കറ്റുണ്ട്. കോഴിക്കോട് - ദുബായ് റൂട്ടിൽ അടുത്ത അഞ്ച് ദിവസം ഉയർന്ന ടിക്കറ്റ് നിരക്കാണ്. ഇന്ന് 25,100 രൂപ നൽകണം. 15ന് ശേഷം ടിക്കറ്റ് നിരക്കിൽ 8,000 രൂപയിലധികം കുറയും. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് 6,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് യാത്രക്കാർ തീരെ കുറവാണെന്നതാണ് ഈ റൂട്ടിൽ നിരക്ക് കുറയാൻ കാരണം. അതേസമയം ഗൾഫിലേക്കുള്ള തിരിച്ചുപോക്ക് കൂടിയിട്ടുണ്ട്.

ഇന്നത്തെ ടിക്കറ്റ് നിരക്ക് ( എയർഇന്ത്യ എക്സ്പ്രസ്)
കോഴിക്കോട് - കുവൈത്ത് : 39,500
കുവൈത്ത് - കോഴിക്കോട് : 9,600


കോഴിക്കോട് - റിയാദ് : 33,600
റിയാദ് - കോഴിക്കോട് : 12,500


കോഴിക്കോട് - മസ്‌ക്കറ്റ് : 14,800
മസ്‌ക്കറ്റ് - കോഴിക്കോട് : 8,200


കോഴിക്കോട് - ഷാർജ്ജ : 23,000
ഷാർജ്ജ - കോഴിക്കോട് : 7,000

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, PLANE CHARGE, KOCHI, KOZHIKODU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.