SignIn
Kerala Kaumudi Online
Saturday, 20 April 2024 4.55 AM IST

അരവിന്ദ് കേജരിവാളിനെ അത്താഴത്തിന് ക്ഷണിച്ച് ഓട്ടോ ഡ്രൈവർ, ഉടനെ മറുപടി നൽകി ഡൽഹി മുഖ്യമന്ത്രി

aravind-kejriwal

അഹമ്മദാബാദ്: ‌ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് ക്ഷണിച്ച് ഓട്ടോ ഡ്രൈവർ. ആം. ആദ്മി പാർട്ടി കൺവീനറായ അരവിന്ദ് കേജരിവാൾ ഗു‌ജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണത്തിന്റെ ഭാഗമായി, അഹമ്മദാബാദിൽ നടന്ന ഓട്ടോ ഡ്രൈവർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിന് ശേഷമുള്ള സമ്പർക്ക പരിപാടിയിലായിരുന്നു ഓട്ടോ ഡ്രൈവർ കേജരിവാളിനെ അത്താഴത്തിനായി ക്ഷണിച്ചത്.

വലിയ ആരാധകനാണെന്നും, പ‌ഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച വീഡിയോ കണ്ടിരുന്നെന്നും അത് പോലെ തന്റെ വീട്ടിലും അത്താഴത്തിനായി എത്തുമോയെന്നും സ്റ്റേജിലിരിക്കുന്ന കേജരിവാളിനോട് ഓട്ടോ ഡ്രൈവർ ചോദിക്കുന്ന വീഡിയോ ആം ആദ്മി ട്വിറ്റർ വഴി പങ്കുവെച്ചിരുന്നു.

ക്ഷണം സ്വീകരിച്ച കേ‌ജരിവാൾ എത്ര മണിയ്ക്ക് വീട്ടിലെത്തണമെന്നും തന്നെ കൊണ്ട് പോകാൻ ഓട്ടോയുമായി ഹോട്ടലിലെത്തുമോയെന്നും ഡ്രൈവറോട് തിരികെ ചോദിച്ചു, രണ്ട് പാർട്ടി പ്രവർത്തകർക്കൊപ്പം ഇന്ന് രാത്രി 8 മണിയ്ക്ക് അത്താഴത്തിനെത്തിച്ചേരാമെന്ന് അദ്ദേഹം ഓട്ടോ ഡ്രൈവറിന് ഉറപ്പ് നൽകി.

ഡൽഹിയ്ക്ക് പുറത്തേയ്ക്കും അധികാരമുറപ്പിച്ച് ആം ആദ്മിയെ ദേശീയ പാർട്ടിയാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി ഗുജറാത്തിൽ അരവിന്ദ് കേജരിവാൾ

ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തി വരികയാണ്. കഴിഞ്ഞ മാസം ഗുജറാത്തിലെ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നതുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AAP, GUJARAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.