SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.03 PM IST

കേരള സർവകലാശാല ബിഎഡ് പ്രവേശനം

kerala-university

തിരുവനന്തപുരം: കെ.യു.സി.ടികളിലേക്കുള്ള മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് രജിസ്ട്രേഷൻ നടത്തിയവർക്ക് 20 വരെ ആവശ്യമായ തിരുത്തൽ വരുത്താം. വിവരങ്ങൾ https://admissions.keralauniversity.ac.in ൽ.

സർവകലാശാലയുടെ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ (ഫുൾടൈം) കോഴ്സ് പ്രവേശന വിജ്ഞാപനം www.admissions.keralauniversity.ac.in ൽ.

രണ്ടാം സെമസ്​റ്റർ എം.എ/ എം.എസ്‌സി/ എം കോം/ എം.എസ്.ഡബ്ലിയു/ എം.എം.സി.ജെ/ എം.എ.എച്ച്.ആർ.എം – (റെഗുലർ / സപ്ലിമെന്ററി ) പരീക്ഷകൾ സെപ്​‌തംബർ 28 ലേക്ക് മാ​റ്റി.

വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ എം.എ പൊളി​റ്റിക്കൽ സയൻസ് ഒന്നും രണ്ടും സെമസ്​റ്റർ (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 അഡ്മിഷൻ) പരീക്ഷ മേയ് 2021, വിത്ത്‌ഹെൽഡ് ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ 29 വരെ.

19ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.സി.എ (2020 സ്‌കീം) റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾവെബ്‌സൈ​റ്റിൽ.

ഒക്ടോബർ 26 മുതൽ നടത്താനിരുന്ന മൂന്നും നാലും സെമസ്​റ്റർ എസ്.ഡി.ഇ - ബി.എ/ബി.എസ്‌സി/ ബി.കോം/ബി.സി.എ/ബി.ബി.എ -(റെഗുലർ - 2020 അഡ്മിഷൻ, ഇപ്രൂവ്‌മെന്റ് / സപ്ലിമെന്ററി - 2019 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി- 2017 അഡ്മിഷൻ & 2018 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ 13 മുതൽ.

പഠനവഗവേഷണ വകുപ്പുകളിൽ എം.എ ഇസ്ലാമിക് ഹിസ്​റ്ററി, വെസ്​റ്റ് ഏഷ്യൻ സ്​റ്റഡീസ് എന്നീ കോഴ്സുകളിലെ ഒഴിവുകളിലേക്ക് സീ​റ്റുകളിലേക്ക് 15ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

ഇന്റർ യൂണിവേഴ്സി​റ്റി സെന്റർ ഫോർ ഇവൊല്യൂഷനറി ആൻഡ് ഇന്റഗ്രേ​റ്റീവ് ബയോളജിയിൽ എം.എസ് സി ഇന്റഗ്രേ​റ്റീവ് ബയോളജി (സുവോളജി) പ്രവേശനത്തിന് എസ്.സി സീ​റ്റ് ഒഴിവുണ്ട്. 15ന് രാവിലെ 11ന് എത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.